പഴയങ്ങാടി: ചെറുതാഴം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ വിജയിച്ചതിനു പിന്നാലെ യുഡിഎഫ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം.
ചെറുതാഴം കോക്കാട്ടെ യുഡിഎഫ് പ്രവർത്തകനും സജീവ യൂത്ത് ലീഗ് പ്രവർത്തകനും മണ്ഡലം ട്രഷററുമായ എ.എം. തമീമിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 12 ഓടെയാണ് ആക്രമണം നടന്നത്. വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കാണിച്ച് പരിയാരം പോലീസിൽ പരാതി നൽകി.
പരിയാരം എസ്ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
യുഡിഎഫ് പ്രവർത്തകന്റെ വീടിനു കല്ലേറ്
12:23 AM Jun 02, 2023 | Deepika.com