കോട്ടയം: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളെ സ്നേഹപൂർവം വിദ്യാലയങ്ങളിലേക്ക് അയച്ച് കാരിത്താസ് ആശുപത്രി. വിദ്യാലയങ്ങളിലേക്ക് ആദ്യമായി പ്രവേശനം നേടുന്ന ആശുപത്രി ജീവനക്കാരുടെ കുട്ടികൾക്കാണ് ആശുപത്രി സ്നേഹോപഹാരം നൽകിയത്.
ജൂണിയർ കാരിത്താസിയൻ സംഘടിപ്പിച്ച പരിപാടി കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷതവഹിച്ചു. കുട്ടികൾക്കായി മാജിക് ഷോയും സംഘടിപ്പിച്ചു.
കാരിത്താസ് ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളെ സ്നേഹപൂർവം വിദ്യാലയങ്ങളിലേക്ക് അയച്ച് കാരിത്താസ് ആശുപത്രി
11:17 PM Jun 01, 2023 | Deepika.com