പാലാ: ഇരട്ട സര്‍ച്ചാര്‍ജ് ചുമത്തി ഉപഭോക്താക്തളെ കൊള്ളയടിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ പാലാ വൈദ്യുതി ഭവനു മുമ്പില്‍ വൈദ്യുതിബില്‍ കത്തിച്ച് പൗരാവകാശ സമിതി പ്രതിഷേധിച്ചു. സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും കാര്യക്ഷമത ഇല്ലായ്മ മൂലം വരുന്ന നഷ്ടത്തിനു ജനങ്ങളെ ചൂഷണം ചെയ്യുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നു പൗരാവകാശ സമിതി ആവശൃപ്പെട്ടു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ് സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി കളരിക്കല്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, പ്രേംജിത്ത് ഏര്‍ത്തേല്‍, മനോജ് വള്ളിച്ചിറ, ബേബിച്ചന് പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂസ്ഡ് ടയര്‍ ഇറക്കുമതി നിയന്ത്രിക്കണം
പാലാ: യൂസ്ഡ് ടയറിന്റെ ഇറക്കുമതി നിരോധിക്കണമെന്ന് മീനച്ചില്‍ താലൂക്ക് റബര്‍ ഡീലേഴ്സ് അസോസിയേഷന്. യൂസ്ഡ് ടയര്‍ ഉപയോഗിക്കുമ്പോള്‍ അപകടസാധ്യത കൂടുന്നതോടൊപ്പം പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകുന്നു. സ്റ്റാര്‍ റേറ്റിംഗ് ഉള്ള ടയറുകള്‍ക്ക് മാത്രമേ വില്പനാവകാശം നല്‍കാവൂ എന്നും അസോസിയേഷന് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സോജന് തറപ്പേല്‍ അധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിക്കുന്നേല്‍, വി.എ. സിബി, ജോസുകുട്ടി പൂവേലില്‍, പി.എം. മാത്യു ചോലിക്കര, ഗില്‍ബി നെച്ചിക്കാട്ട്, സുരിന്‍ പൂവത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം
തീക്കോയി: തീക്കോയി പഞ്ചായത്ത് രണ്ടാം വാർഡിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനവും വാർഷികവും പ്രവേശനോത്സവവും സംയുക്തമായി നടത്തി. അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗം പി.എസ്. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് ഉദ്ഘാടനം നിർവഹിച്ചു.
വൈദ്യുതിബില്‍ കത്തിച്ച് പ്രതിഷേധം
10:38 PM Jun 01, 2023 | Deepika.com