മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് വിവിധ അവാര്‍ഡുകൾക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
കഴിഞ്ഞ എസ്എസ്എല്‍സി (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ), പ്ലസ്ടു (സ്റ്റേറ്റ്, സിബിഎസ്ഇ, വിഎച്ച്എസ്ഇ) പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ആദ്യ ചാന്‍സില്‍ വിജയിച്ച അംഗങ്ങളുടെ മക്കള്‍ക്കും എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെ മക്കള്‍ക്കും നല്കുന്ന കാഷ് അവാര്‍ഡ്, പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് നല്കുന്ന കാഞ്ഞിരക്കാട്ടുമന കെ.എൻ. നീലകണ്ഠന് നമ്പൂതിരി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, ഇരട്ടാനാല്‍ പി. കുമാരന് നായര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, പ്ലസ്ടു പരീക്ഷയില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചവർക്കു നല്കുന്ന ടി.എം. ദേവസ്യ തടത്തിക്കുന്നേല്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് എന്നിവയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.
ജൂണ്‍ 22ന് രണ്ടിനു മുമ്പായി ഹെഡ്ഓഫീസിലോ ബ്രാഞ്ചുകളിലോ അപേക്ഷ സമര്‍പ്പിക്കണമെന്നു ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അറിയിച്ചു. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
10:37 PM Jun 01, 2023 | Deepika.com