തിരുവനന്തപുരം: ക്നാനായ സമുദായത്തിലെ സീനിയർ മോസ്റ്റ് മെത്രാപ്പോലീത്ത ആയ കുര്യാക്കോസ് മാർ സേവേറിയോസ് ഇനിമുതൽ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത എന്ന പേരിൽ അറിയപ്പെടും. ഇതിനു പുറമേ ക്നാനായ ഭദ്രാസനം ആർച്ച് ഡയോസിസ് ആയതിനാൽ സമുദായ മെത്രാപ്പോലിത്താ ഇനിമുതൽ ആർച്ച്ബിഷപ്പ് എന്ന് അറിയപ്പെടും. ചിങ്ങവനം മാർ അപ്രേം സെമിനാരിയിൽ ചേർന്ന ആഗോള ക്നാനായ സമുദായത്തിന്റെ ക്നാനായ അസോസിയേഷൻ യോഗത്തിലാണ് ഐകകണ്ഠേനയുള്ള തീരുമാനം. യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.
സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം തോട്ടത്തിൽ, സമുദായ ട്രസ്റ്റി തോമസ്കുട്ടി മറ്റക്കാട്ട് ,വികാരി ജനറാൾ ഫാ. വി.എ. ഏബ്രഹാം ഇളയശേരി, ഫാ.മോനായി ഫിലിപ്പ് കർക്കടകംപള്ളിൽ ,ഭദ്രാസന സെക്രട്ടറി ഫാ. ഏലിയാസ് സക്റിയാ ഇളവുംകുളം, കമ്മിറ്റിയംഗം ആലിച്ചൻ ആറെന്നിൽ, വില്ലി വടാമറ്റം, ടി.സി. തോമസ് തോപ്പിൽ, സാബു കണ്ണാട്ടിപ്പുഴ, രാജു വള്ളപുരക്കൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയും ആർച്ച്ബിഷപ്പും
10:37 PM Jun 01, 2023 | Deepika.com