ഒ​രേപോ​ലെ ന​വാ​ഗ​ത​ർ; എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ക​ൺ​ഫ്യൂ​ഷ​ൻ

10:34 PM Jun 01, 2023 | Deepika.com
എ​രു​മേ​ലി: ഒ​രു​മി​ച്ചു പി​റ​ന്ന​വ​ർ ന​വാ​ഗ​ത​രാ​യി എ​ത്തി​യ​പ്പോ​ൾ എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ക​ൺ​ഫ്യൂ​ഷ​നി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും. പ​രി​ച​യ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ ഇ​പ്പോ​ൾ പ്ര​യാ​സ​മി​ല്ലെ​ന്ന് ക്ലാ​സ് ടീ​ച്ച​ർ​മാ​ർ. ര​ണ്ട് മൂ​വ​ർ സം​ഘ​വും ര​ണ്ട് ഇ​ര​ട്ട​ക​ളും ഉ​ൾ​പ്പ​ടെ പ​ത്ത് പേ​രാ​ണ് ന​വാ​ഗ​ത​രി​ലെ ശ്ര​ദ്ധേ​യ​ർ.
ഒ​മ്പ​താം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച എ​രു​മേ​ലി അ​ത്തി​മൂ​ട്ടി​ൽ സ​ജി - ജെ​യ്‌​സ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ റോ​ഷ്‌​നി, റോ​ഷ​ൻ, റോ​സ്മി, അ​ഞ്ചാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച പ്ര​ദീ​പ്‌ - അ​നി​ല ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ശ്രീ​ഹ​രി, ശ്രീ​ദേ​വ്, ശ്രീ​ന​ന്ദ എ​ന്നി​വ​രാ​ണ് മൂ​വ​ർ സം​ഘം. ഏ​ഴാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച പു​ളി​ക്കി​യി​ൽ മ​നീ​ഷ് - ജി​നോ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഡി​വൈ​ൻ, ഡി​യോ​ൺ, ഒ​മ്പ​താം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച ചാ​ത്ത​ൻ​ത​റ ച​ക്കാ​ല​യി​ൽ അ​ൻ​സാ​രി - ഫൗ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ന​സ്രി​യ, ന​സ്രി​ൻ എ​ന്നി​വ​രാ​ണ് ഇ​ര​ട്ട​ക​ൾ. ഇ​വ​രെ കൂ​ടാ​തെ വി​വി​ധ ക്ലാ​സു​ക​ളി​ലാ​യി ഒ​മ്പ​ത് ഇ​ര​ട്ട​ക​ളു​മു​ണ്ട്.