രണ്ടായിരം രൂപ നോട്ടിന് അപ്രഖ്യാപിത വിലക്ക്

01:25 AM Jun 01, 2023 | Deepika.com
ഒ​റ്റ​പ്പാ​ലം: ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടു​ക​ൾ​ക്ക് അ​പ്ര​ഖ്യാ​പി​ത വി​ല​ക്കെ​ന്ന് ആ​ക്ഷേ​പം.
ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ൾ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​ര വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​ന്നി​ല്ല​ന്നാ​ണ് വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടു​ക​ൾ വി​നി​മ​യം ചെ​യ്യു​ന്ന​തി​നു വി​ല​ക്കി​ല്ലെ​ന്നു ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നോ​ട്ട് വാ​ങ്ങാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്.
ബാ​ങ്കു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നോ​ട്ട് മാ​റ്റി ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ബ​വ്റി​ജ​സ് ഷോ​പ്പു​ക​ളി​ലും പെ​ട്രോ​ൾ പ​ന്പു​ക​ളി​ലു​മെ​ല്ലാം നോ​ട്ട് സ്വീ​ക​രി​ക്കാ​ൻ മ​ടി കാ​ണി​ക്കു​ന്ന​താ​യാ​ണു ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള ആ​ക്ഷേ​പം. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ലും ര​ണ്ടാ​യി​രം രൂപ സ്വീ​ക​രി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
അ​തേ സ​മ​യം ട്ര​ഷ​റി വ​ഴി ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ട് മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​ങ്ങ​ളി​ല്ല.​ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ ശ​രി​ക്കും പു​ലി​വാ​ലു പി​ടി​ച്ച സ്ഥി​തി​യാ​ണ്.
പ​ണം കൈ​യ്യി​ലു​ണ്ടാ​യി​ട്ടും ഉ​പ​യോ​ഗ​ത്തി​ന് ക​ഴി​യാ​ഞ്ഞ അ​വ​സ്ഥ​യാ​ണ് ഇ​വ​രെ കു​ഴ​യ്ക്കു​ന്ന​ത്. ഫ​ല​ത്തി​ൽ ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടു​ക​ൾ നി​രോ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ​രോ​ക്ഷ​മാ​യി നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന സ്ഥി​തി​യാ​ണ്.