തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവരുന്ന നൂറിൽപ്പരം മത്സരങ്ങളുടെ ഭാഗമായുള്ള കലാസന്ധ്യ "ഹോസ്പിറ്റൽ ഡേ' നടത്തി. തലശേരി മഞ്ഞോടിയിലെ ലിബർട്ടി ഓഡിറ്റോറിയത്തിൽ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം കുമാരി നിഹാരിക എസ്. മോഹൻ വിശിഷ്ടാതിഥിയായിരുന്നു.
ആശുപത്രി സൂപ്രണ്ട് കെ.പി. സാജു അധ്യക്ഷത വഹിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് കണ്ടോത്ത് ഗോപി, ജനറൽ മാനേജർ ബെന്നി ജോസഫ്, ഡോ. സെഫി ഇട്ട്യാവിര, പി.പി. ഗണേഷ്ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.എച്ച്. സുശീൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഹോസ്പിറ്റൽ ഡേ നടത്തി
01:02 AM Jun 01, 2023 | Deepika.com