കണ്ണൂർ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം)ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പുകയില രഹിത ദിനാചരണവും വ്യാപാരികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇതോടൊപ്പം പൂര്‍ണമായും നിരോധിക്കപ്പെട്ട ഉത്പന്നങ്ങള്‍ വില്ക്കാതിരിക്കാനും ഗുണനിലവാരമില്ലാത്ത ഭക്ഷ്യ പദാര്‍ഥങ്ങളും ഉത്പന്നങ്ങളും തിരിച്ചറിഞ്ഞ് അവ വില്ക്കാതിരിക്കാനും വ്യാപാരികള്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.
കണ്ണൂര്‍ ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എം.പി. ജീജ അധ്യക്ഷത വഹിച്ചു.
പുകയിലരഹിത ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
01:02 AM Jun 01, 2023 | Deepika.com