എടക്കോം: കെസിവൈഎം എടക്കോം യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് നഗർ എൽപി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇടവക വികാരി ഫാ. ജോസഫ് പവ്വത്ത് മുഖ്യാധ്യാപിക ഇ.ടി. സാലിക്ക് പഠനോപകരണങ്ങൾ കൈമാറി.
പഠനോപകരണങ്ങൾ കണ്ടെത്തിയത് പാഴ്വസ്തുക്കൾ ശേഖരിച്ചു വിറ്റ തുക കൊണ്ടാണ്. പ്രസിഡന്റ് ജോയൽ സുനോജ്, ആനിമേറ്റർ സിസ്റ്റർ ഹെലൻ എഫ്സിസി, സോണിയ വർഗീസ്, ജിയോ തോമസ്, കെവിൻ ജിയോ എന്നിവർ നേതൃത്വം നൽകി.
ആലക്കോട്: ആലക്കോട് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം ട്രസ്റ്റ് പ്രസിഡന്റും ഇടവക വികാരിയുമായി ഫാ. മാണി ആട്ടേൽ നിർവഹിച്ചു.
സെക്രട്ടറി ജോബി കുറിഞ്ഞിരപ്പള്ളി, വൈസ് പ്രസിഡന്റ് ടുട്ടു പള്ളിക്കുന്നേൽ. ട്രഷറർ ജസ്റ്റിൻ കല്ലറയ്ക്കൽ, എമിൽ ചെരിപുറം, ജിമ്മി തണ്ണിപ്പാറ, എൽവിൻ മുക്കാട്ട്, ഗ്രഫിൻ പുല്ലാട്ട്. പ്രിൻസ് പാമ്പൂരിക്കൽ, ജോബിൻ തെക്കേടത്ത്, ഇടവക കോ-ഓഡിനേറ്റർ ബേബി ചേരോലിക്കൽ എന്നിവർ നേതൃത്വം നൽകി
പഠനോപകരണങ്ങൾ വിതരണം ചെയ്തു
01:02 AM Jun 01, 2023 | Deepika.com