ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ശ്രീകണ്ഠാപുരം ചെങ്ങളായി ചേരൻകുന്ന് പള്ളിയുടെ മുന്നിലെ ഉണങ്ങിയ കൂറ്റൻ മരം ഭീഷണിയാകുന്നു. ഏകദേശം അന്പതിലേറെ വർഷം പ്രായമുള്ള റബർ മരമാണ് ഏത് സമയവും വീണേക്കാമെന്ന അവസ്ഥയിലുള്ളത്.
കഴിഞ്ഞ ദിവസം മഴയത്ത് മരത്തിന്റെ ഒരു ഭാഗം റോഡിലേക്ക് മറിഞ്ഞു വീണിരുന്നു. വാഹനങ്ങളും കാൽനടയാത്രികരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലമുള്ള അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണമെന്ന് നിരവധി തവണ പിഡബ്ല്യുഡി അധികൃതർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
സംസ്ഥാന പാതയിലെ മരം ഭീഷണിയാകുന്നു
01:00 AM Jun 01, 2023 | Deepika.com