തളിപ്പറമ്പ്: അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർമാർക്കായി പരിശീലന ക്ലാസ് നടത്തി. തളിപ്പറമ്പ് സബ് ആർടി ഓഫീസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇരുന്നൂറ്റി അമ്പതോളം ഡ്രൈവർമാർ പങ്കെടുത്തു. സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് സബ് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സിഎച്ച്എം സ്കൂളിൽ നടന്ന പരിശീലന പരിപാടി നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
ജോയിന്റ് ആർടിഒ ഇൻ ചാർജ് ടി.വി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എംവിഐ എം. വിജയൻ, എഎംവിഐ സി.എൻ. പത്മരാജൻ എന്നിവർ ക്ലാസുകൾ നയിച്ചു. വാർഡ് കൗൺസിലർ സലിം കോടിയിൽ, സിഎച്ച് എം സ്കൂൾ പ്രതിനിധി ഗഫൂൾ ഹാജി, തുടങ്ങിയവർ പ്രസംഗിച്ചു. പ്രഥമശുശ്രൂഷ എന്ന വിഷയത്തിൽ ഡോ. ഷിബി വർഗീസ്, വിവേക് രാജ് എന്നിവർ ക്ലാസെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു.
സ്കൂൾ വാഹന ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നൽകി
01:00 AM Jun 01, 2023 | Deepika.com