പഴയങ്ങാടി: മടക്കര സലഫി പള്ളിക്ക് സമീപത്തുനിന്നും വിദ്യാർഥികളെ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിൽ. പാപ്പിനിശേരി അരോളി സ്വദേശി പി.വി.സുഹെയിൽ, കണ്ണൂർ സിറ്റി കൊച്ചീപള്ളിയിലെ എസ്.കെ.നിസാമുദ്ദീൻ, അശോളി സ്കൂളിന് സമീപത്തെ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് കണ്ണപുരം എസ്ഐ വി.ആർ. വിനിഷ് എസ് ഐസാംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇരിണാവ് മടക്കര പാലത്തിന് സമീപം കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുന്നതിനിടെ കാറിലെത്തിയ അഞ്ചംഗ സംഘം മടക്കരയിലെ മുഹമ്മദ് ഷെരിഫ്, മൊഫാസ്, ഇരുവരുടെ ബന്ധുവായ കൗമാരക്കാരൻ എന്നിവരെ കാറിൽ ബലം പ്രയോഗിച്ച് കയറ്റി കൊണ്ട് പോയെന്നായിരുന്നു പരാതി. അതേ സമയം തങ്ങളെ തട്ടിക്കൊണ്ട് പോയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കൂട്ടുകാരുടെ കൂടെ പോയതാണെന്നും യുവാക്കൾ മൊഴി നൽകിയത് പോലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ യുവാക്കളുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പിന്നീട് പോലീസ് കേസെടുത്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ
01:00 AM Jun 01, 2023 | Deepika.com