പെരുമ്പുന്ന: ബിഷപ് മാർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിന്റെ ആത്മ നിർവൃതിയിൽ പനന്തോട്ടത്തിൽ കുടുംബം. മെൽബൺ രൂപതയുടെ പുതിയ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ ചടങ്ങുകൾ പനന്തോട്ടത്തിൽ കുടുംബാംഗങ്ങൾ ഓൺലൈനായി കണ്ടു.
പേരാവൂർ പെരുമ്പുന്ന സ്വദേശിയാണ് ബിഷപ് മാർ ജോൺ പനന്തോട്ടത്തിൽ. കുടുംബാംഗങ്ങളിൽ നാട്ടിലുള്ളവരാണ് ഇന്നലെ തറവാട്ട് വീട്ടിൽ ഒത്തുചേർന്ന് തങ്ങളുടെ പ്രിയ സഹോദരന്റെ അഭിഷേക തിരുക്കർമങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ബിഷപ്പിന്റെ ഇളയ സഹോദരൻ ബാബു ജോസഫ്, സഹോദരി മോളി ബാബു, മോളിയുടെ ഭർത്താവ് ബാബു ജോസഫ് തുടങ്ങിയവരായിരുന്നു തറവാട്ടുവീട്ടിൽ ഉണ്ടായിരുന്നത്.
മാത്യു ജോസഫ്, ജോസ് ജോസഫ് എന്നീ രണ്ടു സഹോദരങ്ങൾക്കൊപ്പം അമ്പതോളം മറ്റ് കുടുംബാംഗങ്ങളും മെൽബണിൽ നടക്കുന്ന തിരുക്കർമങ്ങളിൽ നേരിട്ടു പങ്കെടുത്തു.
മാർ ജോൺ പനന്തോട്ടത്തിലിന്റെ അഭിഷേക നിർവൃതിയിൽ കുടുംബം
01:00 AM Jun 01, 2023 | Deepika.com