പു​തു​ത​ല​മു​റ​യ്ക്ക് പ്രേ​ഷി​താ​നു​ഭ​വ​മാ​യി നാ​ഗാ​ലാ​ൻ​ഡി​ലേ​ക്ക് മി​ഷ​ൻ യാ​ത്ര

12:53 AM Jun 01, 2023 | Deepika.com
കൊ​ച്ചി: വി​ശ്വാ​സ പ​രി​ശീ​ല​ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ്രേ​ഷി​ത തീ​ക്ഷ്ണ​ത വ​ള​ര്‍​ത്തു​ന്ന​തി​ന് നാ​ഗാ​ലാ​ന്‍​ഡി​ലേ​ക്ക് മി​ഷ​ന്‍ യാ​ത്ര ന​ട​ത്തി. എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കാ​രു​കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കും​പാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ഷ​ന്‍ യാ​ത്ര ന​ട​ത്തി​യ​ത്.
മൂ​ന്നു ദി​വ​സ​ത്തെ ട്രെ​യി​ന്‍ യാ​ത്ര​യ്‌​ക്കൊ​ടു​വി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ങ്ങി​യ സം​ഘം നാ​ഗാ​ലാ​ന്‍​ഡി​ലെ​ത്തി​യ​ത്. ഉ​ര്‍​സു​ലൈ​ന്‍ സ​ന്യാ​സി​നി​മാ​രു​ടെ​യും ജ​സ്യൂ​ട്ട് വൈ​ദി​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.
പു​ല്ലു​ക​ളും ഷീ​റ്റു​ക​ളും കൊ​ണ്ടു നി​ര്‍​മി​ച്ച ചെ​റി​യ വീ​ടു​ക​ളി​ലെ സ​ന്ദ​ര്‍​ശ​നം ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. ഒ​രു മു​റി​യും അ​ടു​ക്ക​ള​യു​മാ​ണ് വീ​ടു​ക​ള്‍​ക്കു​ള്ള​ത്. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ​ഭാ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. നാ​ഗാ​ലാ​ന്‍​ഡി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത, വി​ശ്വാ​സ അ​നു​ഭ​വ​ങ്ങ​ള്‍ പ്ര​ചോ​ദ​നം പ​ക​രു​ന്ന​താ​യെ​ന്നു ഫാ. ​വ​ട​ക്കും​പാ​ട​ന്‍ പ​റ​ഞ്ഞു. ര​ണ്ടു വ​ര്‍​ഷ​ത്തെ ഒ​രു​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​യി​രു​ന്നു മി​ഷ​ന്‍ യാ​ത്ര. യാ​ത്ര​യ്ക്കു​ള്ള തു​ക സ​മാ​ഹ​രി​ക്കാ​ന്‍ ഇ​ട​വ​ക​യി​ല്‍ ഉ​ത്പ​ന്ന​പ്പി​രി​വ്, കൂ​ട്ടു​ലേ​ലം, ഫു​ഡ് ഫെ​സ്റ്റ് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.