മുണ്ടുവേലിപ്പടി കലുങ്ക് നിർമാണം പൂർത്തിയാക്കി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു
11:55 PM May 31, 2023 | Deepika.com
അതിരമ്പുഴ: ജില്ലാ പഞ്ചായത്ത് ഡിവിഷൻ വികസന വിഹിത ഫണ്ട് 17 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കലുങ്കിന്റെയും റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി നിർവഹിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചതായി ഡോ. റോസമ്മ സോണി അറിയിച്ചു. റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വാഹന ഗതാഗത തടസം ഉണ്ടാകാതെ പതിനഞ്ച് ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി അറിയിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർ ജോസ് അഞ്ജലി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ എന്നിവർ പ്രസംഗിച്ചു.