ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കാര്‍ സൂപ്പർമാർക്കറ്റിനുള്ളിലേക്ക് ഇടിച്ചു കയറി. ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂരിനു സമീപം വടക്കേല്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കാര്‍ ഇടിച്ചുകയറിയത്.
സാധനം വാങ്ങാനെത്തിയവർ കടയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്ലാസും തകര്‍ത്താണ് പൂഞ്ഞാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാര്‍ കടയിലേക്ക് ഇടിച്ചു കയറിയത്. ഈ ഭാഗത്ത് നിന്നിരുന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടസമയത്ത് കടയ്ക്കുള്ളിലുണ്ടായിരുന്ന ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ അപ്പച്ചന് (61) ചിതറിത്തെറിച്ച ഗ്ലാസ് കഷണം തലയില്‍ വീണു പരിക്കേറ്റു. ഇദ്ദേഹത്തെ കാർ യാത്രക്കാർതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി
11:55 PM May 31, 2023 | Deepika.com