കോട്ടയം: മാലിന്യമുക്തം - നവകേരളം കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കാമ്പയിന് സെക്രട്ടറിയേറ്റ് അംഗങ്ങളുടെ അവലോകനം യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ ഹരിതകര്‍മസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യൂസര്‍ ഫീ ശേഖരണത്തില്‍ ജില്ലയ്ക്കു സംസ്ഥാനതലത്തില്‍ ആറാം സ്ഥാനമാണുള്ളത്.
50 ശതമാനത്തില്‍ താഴെ ഫീ ശേഖരിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കും.
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ജോലി തടസപ്പെടുത്തുന്ന തരത്തില്‍ ഹരിതകര്‍മ സേനയെ മറ്റു ജോലികള്‍ക്ക് ചുമതലപ്പെടുത്തരുത്. ഹരിതസഭ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറി, നോഡല്‍ ഓഫീസര്‍, കണ്‍സോര്‍ഷ്യം ഭാരവാഹികള്‍, ബ്ലോക്കുതല ഫെസിലിറ്റേഷന്‍ ടീം എന്നിവരെ പങ്കെടുപ്പിച്ച് ഇന്ന് പ്രത്യേക യോഗം ചേരും.
മാലിന്യമുക്തം- നവകേരളം കാമ്പയിന്: അവലോകന യോഗം നടത്തി
11:55 PM May 31, 2023 | Deepika.com