ഒ​രു പ്ര​ത്യേ​ക സ്കൂ​ളി​ൽ പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് ശ​ഠി​ക്കാ​നാ​വി​ല്ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

07:37 AM May 31, 2023 | Deepika.com
ക​ണ്ണൂ​ർ: വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഒ​രു പ്ര​ത്യേ​ക സ്കൂ​ളി​ൽ പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് ശ​ഠി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഇ​ട​യ്ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ല​പാ​ടെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ബ​ർ​ണ​ശേ​രി സെ​ന്‍റ് മൈ​ക്കി​ൾ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ക​ന് മൂ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചെ​ന്നാ​രോ​പി​ച്ച് പി​താ​വ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.