ജീ​വാ​ണു വ​ളം നി​ർ​മി​ച്ച് ച​പ്പാ​ര​പ്പ​ട​വി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ

07:25 AM May 31, 2023 | Deepika.com
ച​പ്പാ​ര​പ്പ​ട​വ്: ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി-​സു​ഭി​ക്ഷം സു​ര​ക്ഷി​തം പ​ദ്ധ​തി​യി​ലൂ​ടെ ജീ​വാ​ണു വ​ളം നി​ർ​മി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് ച​പ്പാ​ര​പ്പ​ട​വി​ലെ ഒ​രുകൂ​ട്ടം ക​ർ​ഷ​ക​ർ. കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ ജൈ​വ​വ​ളം പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ഇ​വ​ർ.

സ്വാ​ഭാ​വി​ക കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​തി​നാ​യി 1,81,600 രൂ​പ മാ​റ്റി​വ​ച്ചി​രു​ന്നു. പെ​രു​മ്പ​ട​വ്, എ​രു​വാ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട് ജൈ​വ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളാ​ണ് പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ ജൈ​വ​വ​ളം ഉ​ത്പ്പാദി​പ്പി​ക്കു​ന്ന​ത്. ഓ​രോ ഗ്രൂ​പ്പി​നും 87,500 രൂ​പ​യാ​ണ് കൃ​ഷി ഭ​വ​ൻ മു​ഖേ​ന സ​ഹാ​യം ന​ൽ​കി​യ​ത്.

ഇ​തി​നു പു​റ​മെ ഹ​രി​ത ക​ഷാ​യം, ഫി​ഷ് അ​മി​നോ ആ​സി​ഡ് എ​ന്നി​വ​യും നി​ർ​മി​ക്കു​ന്നു. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ വ​ളം നി​ർ​മാ​ണ​ത്തി​ലേ​ക്ക് തി​രി​യു​ന്നു​ണ്ട്. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്.
മൂ​ന്നുമാ​സം കൊ​ണ്ടാ​ണ് ജീ​വാ​ണു വ​ളം ത​യാറാ​ക്കു​ന്ന​ത്. ആ​റു ത​ട്ടു​ക​ളു​ള്ള ഒ​രു കൂ​ന​യി​ൽ നാ​ല​ര ട​ണ്ണോ​ളം വ​ള​മു​ണ്ടാ​കും. നാ​ലു തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണ് വ​ള​മൊ​രു​ക്കു​ക. ജീ​വാ​ണു​ക്ക​ൾ, ച​കി​രി​ച്ചോ​റ്, കോ​ഴി​ക്കാ​ഷ്ഠം, സ്ലറി, ചാ​ണ​ക​പ്പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ക​ട​ല​പ്പി​ണ്ണാ​ക്ക്, ഫോ​സ്‌​ഫേ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​വ​ളം ഉ​ണ്ടാ​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം എ​ട്ട് ട​ൺ വ​ളം പ​ഞ്ചാ​യ​ത്തി​ൽ ഉ​ത്പാദി​പ്പി​ക്കു​ന്നു​ണ്ട്. എ​ല്ലാ​ത​രം വി​ള​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തി​നാ​ൽ വ​ള​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. പ​ത്ത് സെ​ന്‍റ് ഭൂ​മി​ക്ക് അ​ഞ്ച് കി​ലോ​ഗ്രാം ജീ​വാ​ണു വ​ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മി​ക്ക ക​ർ​ഷ​ക​രും ഗു​ണ​മേ​ന്മ​യു​ള്ള ഈ ​വ​ളം ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.