കൂത്താട്ടുകുളം: റോഡിൽ കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് വിദ്യാർഥികൾ മാതൃകയായി. കൂത്താട്ടുകുളം ബാപ്പുജി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് റോഡിൽ കിടന്ന് കിട്ടിയ നോട്ടുകൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ച് നൽകിയത്.
തിങ്കളാഴ്ച വൈകുന്നേരം സ്കൂൾ വിട്ടു വരുന്പോൾ കൂത്താട്ടുകുളം റിലയൻസ് പന്പിന് സമീപത്തെ ഓടയ്ക്കു മുന്നിലാണ് നോട്ടുകൾ ചിതറി കിടക്കുന്നത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. 3000 രൂപ വരുന്ന അഞ്ഞൂറിന്റെ നോട്ടുകളാണ് ഇവർക്ക് ലഭിച്ചത്.
പണം എന്ത് ചെയ്യണമെന്ന് കൂട്ടായി ആലോചിച്ചതിനെ തുടർന്നാണ് പോലീസ് സ്റ്റേഷനിൽ നൽകാൻ തീരുമാനിച്ചത്. ബാപ്പുജി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ എയ്ഞ്ചല സാറ സിബി, പ്രത്യക്ഷ ഷാജു, അഞ്ജന സുരേഷ്, വൈശാഖി രാജേഷ്, ആൻസ് മേരി ഷിബു, സോജൻ മാത്യു, അനീവ് ജോണ് സജി, അലക്സ് ബിജോ, അരുന്ധ ബൈജു, ആദിൻ കൃഷ്ണ എന്നിവരാണ് സ്റ്റേഷനിൽ എത്തിയത്. കുട്ടികളുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു. തുടർന്ന് കുട്ടികൾക്ക് ചായയും ലഘു ഭക്ഷണവും നൽകിയാണ് പോലീസ് യാത്രയാക്കിയത്.
കളഞ്ഞുകിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് വിദ്യാർഥികൾ
04:37 AM May 31, 2023 | Deepika.com