കൂത്താട്ടുകുളം: മർച്ചന്റ്സ് അസോസിയേഷൻ കുടുംബസംഗമം കൂത്താട്ടുകുളം ബ്രിയോ കണ്വൻഷൻ സെന്ററിൽ നടന്നു. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് മർക്കോസ് ജോയി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാലസാഹിത്യകാരൻ ഹരീഷ് ആർ. നന്പൂതിരിപ്പാട്, സാഹിത്യകാരൻ ജോസഫ് സാർത്തോ എന്നിവരെ ആദരിച്ചു.
അസോസിയേഷൻ സെക്രട്ടറി ബിജു ജോർജ്, വൈസ് പ്രസിഡന്റ് കെ.ജെ.ബി. തോമസ്, ജോയിന്റ് സെക്രട്ടറി എസ്. ഭദ്രകുമാർ, വനിതാ വിംഗ് പ്രസിഡന്റ് മായ ആഞ്ചലോ, യൂത്ത് വിംഗ് പ്രസിഡന്റ് ദിനു തന്പി, ട്രഷറർ എം.ജെ. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. ട്രെയിനർ ആന്റ് എച്ച്ആർ കണ്‍സൾട്ടന്റ് ജോയിസ് മേരി ആന്റണി അസോസിയേഷൻ കുടുംബങ്ങൾക്ക് മോട്ടിവേഷൻ ക്ലാസ് നയിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ കുടുംബസംഗമം
04:33 AM May 31, 2023 | Deepika.com