മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാന്പ് വിജ്ഞാനവും വിനോദവും പകർന്ന് രണ്ട് നാൾ പിന്നിട്ടു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസുമായി ക്യാന്പംഗങ്ങൾ അഭിമുഖം നടത്തി.
കെ.പി. ചന്ദ്രൻ, ജെയ്സണ്‍ പി.ജോസഫ്, ഡോ. മെർളിൻ ഏലിയാസ്, പി.യു. അപർണ, അലൻ തോമസ്, റോബിൻ മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. സംവാദത്തിൽ കുരുവിള ജേക്കബ് മോഡറേറ്ററായിരുന്നു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി. ഇന്ന് രാവിലെ 8.30ന് ഫാ. റോയി കണ്ണൻചിറ (കൊച്ചേട്ടൻ) ക്ലാസ് നയിക്കും. 10.30ന് ക്യാന്പ് ക്വിസ് : തോമസ് കുണിഞ്ഞി. 12ന് സമാപന സമ്മേളനം രാഷ്ട്ര ദീപിക ഡയറക്ടർ റവ.ഡോ. തോമസ് പോത്തനാമുഴി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് സമാപന സന്ദേശം നൽകുമെന്ന് ക്യാന്പ് ചെയർമാൻ റവ.ഡോ. ആന്റണി പുത്തൻകുളം, ജനറൽ കണ്‍വീനർ റോയ്. ജെ. കല്ലറങ്ങാട്ട് എന്നിവർ അറിയിച്ചു.
വിജ്ഞാനവും വിനോദവും പകർന്ന് ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ക്യാന്പ്
04:33 AM May 31, 2023 | Deepika.com