മൂവാറ്റുപുഴ: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് സമ്മേളനം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഡേവിസ് ചെറിയാൻ അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ എൽദോ ഏബ്രഹാം, കെ.എം. തോമസ്, അർബൻ ബാങ്ക് ചെയർമാൻ സി.കെ. സോമൻ, മേക്കടന്പ് എസ്സിബി പ്രസിഡന്റ് എ.സി. എൽദോസ്, കാക്കൂർ എസ്സിബി പ്രസിഡന്റ് അനിൽ ചെറിയാൻ, ഏനാനല്ലൂർ എസ്സിബി പ്രസിഡന്റ് ജീമോൻ പോൾ, ജില്ലാ കമ്മിറ്റിയംഗം ജോർജ് ജോസഫ്, ജില്ല കൗണ്‍സിൽ അംഗം എം.ആർ, രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മർക്കോസ് ഉലഹന്നാൻ, സനിൽ, കെ.എം. കിഷോർ, പി.എ. ജോസഫ്, പി.എൻ. മോഹൻദാസ്, ഒ. മത്തായി എന്നിവർ പ്രസംഗിച്ചു.
കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോ. താലൂക്ക് സമ്മേളനം
04:33 AM May 31, 2023 | Deepika.com