ആ​ഘോ​ഷ​മാ​യി അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം

02:17 AM May 31, 2023 | Deepika.com
അ​മ്പ​ല​പ്പു​ഴ: ആ​ഘോ​ഷ​മാ​യി അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​മാ​യി യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തി​യ ക​രു​മാ​ടി 116-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ഇ​ക്കു​റി​യും നി​റ​പ്പ​കി​ട്ടാ​ർ​ന്ന രീ​തി​യി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്ന​ത്. അ​ക്ഷ​ര മ​ധു​രം നു​ക​രാ​ൻ ആ​ദ്യ​മാ​യെ​ത്തി​യ കു​രു​ന്നു​ക​ളെ ഹ​സ്ത​ദാ​നം ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് കു​രു​ന്നു​ക​ളു​ടെ പ്രാ​ർ​ഥനാഗാ​ന​വും ന​ട​ന്നു. കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ അ​ങ്ക​ണ​വാ​ടി കു​രു​ത്തോ​ല​ക​ളും ബ​ലൂ​ണു​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രു​ന്നു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും കൈനി​റ​യെ പo​നോ​പ​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം കു​ട​യും ന​ൽ​കി. ആ​ദ്യ ദി​വ​സം പാ​യ​സ​വും കു​രു​ന്നു​ക​ൾ​ക്ക് ന​ൽ​കി.​ ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ അ​ജ​യ​കു​മാ​ർ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ക​ർ​തൃ സ​മി​തി പ്ര​സി​ഡ​ന്‍റ് ക​രു​മാ​ടി മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​തി കു​മാ​ർ, സു​രേ​ഷ്, വ​ർ​ക്ക​ർ സ​ൽ​മ, ഹെ​ൽ​പ്പ​ർ പ്രി​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.