കടുത്തുരുത്തി: നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കാതെ കബളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സപ്ലൈകോ എറണാകുളം ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
സപ്ലൈകോയുടെ എറണാകുളം ഡിവിഷന് ഓഫീസിന് മുന്നില്‍ രാവിലെ പത്തിന് സമരമാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നിന് നടന്ന മന്ത്രിസഭ യോഗത്തില്‍ നെല്‍കര്‍ഷകരുടെ പണം കൊടുക്കാന്‍ ഉത്തരവായതാണെന്നും എന്നാല്‍ സപ്ലൈകോ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കു കാരണം ഇതുവരെ പണം ലഭിച്ചില്ലെന്നും കര്‍ഷകര്‍ പറയുന്നു.
നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധം: സപ്ലൈകോ എറണാകുളം ഓഫീസിന് മുന്നില്‍ ധര്‍ണ ഇന്ന്
01:30 AM May 30, 2023 | Deepika.com