പ്ര​ഥ​മ സ​മ്പൂ​ര്‍​ണ ആ​ര്‍​ത്ത​വ ക​പ്പ് അ​വ​ബോ​ധ പ​ഞ്ചാ​യ​ത്താ​യി കോ​ടോം-​ബേ​ളൂ​ര്‍

01:25 AM May 30, 2023 | Deepika.com
ഒ​ട​യം​ചാ​ൽ: പ്ര​ഥ​മ സ​മ്പൂ​ര്‍​ണ ആ​ര്‍​ത്ത​വ ക​പ്പ് അ​വ​ബോ​ധ പ​ഞ്ചാ​യ​ത്താ​യി കോ​ടോം-​ബേ​ളൂ​രി​നെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ല​ക്ഷ്മി പ്ര​ഖ്യാ​പി​ച്ചു. ആ​ര്‍​ത്ത​വ ക​പ്പി​നെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം ന​ല്‍​കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും. പ​ഞ്ചാ​യ​ത്തി​ല്‍ ആ​ര്‍​ത്ത​വ ക​പ്പ് വി​ത​ര​ണ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​കം പ​ദ്ധ​തി വെ​ച്ച ശേ​ഷ​മാ​ണ് ബോ​ധ​വ​ത്ക​ര​ണ രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്. അങ്കണവാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ക്ലാ​സു​ക​ള്‍ ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 103 ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും കു​ടും​ബ​ശ്രീ മു​ഖാ​ന്തി​രം കാ​മ്പ​യി​ന്‍ ന​ട​ത്തി. എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഫാ​ത്തി​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ ടീം ​ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തും ക്ലാ​സു​ക​ള്‍ ന​ട​ത്തി​യും മാ​തൃ​കാ വീ​ഡി​യോ പ്ര​ദ​ര്‍​ശി​പ്പി​ച്ചും ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കി.
പാ​റ​ക്ക​ല്ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ന്‍, ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ര​ജ​നി കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ഗോ​പാ​ല കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ൻ.​എ​സ്.​ജ​യ​ശ്രീ എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഫാ​ത്തി​മ, എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ പി.​ഗോ​പി സ്വാ​ഗ​ത​വും ഐ​സി​ഡി​എ​സ് സു​പ്പ​ര്‍​വൈ​സ​ര്‍ ആ​ശാ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.