ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന് ഒ​ന്നാം സ്ഥാ​നം

01:20 AM May 30, 2023 | Deepika.com
ക​ണ്ണൂ​ർ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും (ഫെ​റ) ചാ​ല​യി​ലെ ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നെ ക​ണ്ടെ​ത്തു​ന്ന 'ന​ല്ല വീ​ട് ന​ല്ല നാ​ട്' മ​ത്സ​ര​ത്തി​ൽ ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​വും ഒ​രു ല​ക്ഷം രൂ​പ​യും നേ​ടി.
ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ത​യ്യി​ൽ, സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.