കൊച്ചി: കൊച്ചിയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്. വാക്ക് വിത്ത് കമ്മീഷണര്‍ പരിപാടിയുടെ ഭാഗമായി പ്രഭാത നടത്തത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലെ പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ജനങ്ങളുടെ സ്വാര്ഥ്യ താല്പര്യമാണ് നഗരത്തില്‍ ഇത്രയും മാലിന്യം കുമിഞ്ഞു കൂടാന്‍ കാരണമായത്. ജനങ്ങളെ ബോധവത്കരിക്കേണ്ട സമയം കഴിഞ്ഞു. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടു പോകും. മാലിന്യപ്രശ്നത്തില്‍ എടുക്കുന്ന നടപടികള്‍ താന്‍ നേരിട്ടു വിലയിരുത്തുമെന്നും കമ്മീഷണര്‍ സേതുരാമന് പറഞ്ഞു. കമ്മീഷണര്‍ പ്രദേശവാസികളുമായി സംസാരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സി. ജയകുമാര്‍, പി. രാജ്കുമാര്, നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷ് എന്നിവര്‍ പ്രഭാത നടത്തത്തില്‍ കമ്മീഷണര്‍ക്കൊപ്പം ഉണ്ടായിരുന്നു.
കൊച്ചിയില്‍ മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും: കമ്മീഷണര്‍
01:07 AM May 30, 2023 | Deepika.com