അങ്കമാലി: യുവപ്രതിഭകൾക്കായി കെ.കെ. രാജേഷ് കുമാർ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.കെ. രാജേഷ് കുമാർ സ്മാരക അവാർഡ് മന്ത്രി പി. രാജീവ്, സംഗീതജ്ഞൻ അറിവിന് സമ്മാനിച്ചു.
എൻജിനീയറിംഗ് വിദ്യാർഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്ഥാപക ചെയർമാനും കോഴിക്കോട് എൻഐടിയിലെ വിദ്യാർഥി പാർലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന കെ.കെ. രാജേഷ് കുമാറിന്റെ സ്മരണയ്ക്കായി നല്കിവരുന്നതാണ് ഇരുപത്തയ്യായിരം രൂപയും ട്രോഫിയുമടങ്ങുന്ന അവാർഡ്. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന പത്താമത് അനുസ്മരണയോഗത്തിലാണ് അവാർഡ് സമ്മാനിച്ചത്.
ട്രസ്റ്റ് അംഗം സിയാദ് സയിദ് അധ്യക്ഷനായി. പിന്നണി ഗായിക സിതാര കൃഷ്ണകുമാർ മുഖ്യാതിഥിയായി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.കെ. ശബരീഷ് അനുസ്മരണ പ്രഭാഷണം നടത്തി. അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ്, സി.കെ. സലിംകുമാർ, കെ.പി. റെജീഷ്, അഡ്വ. ബിബിൻ വർഗീസ്, ടി.വൈ. ഏല്യാസ്, കെ. സജീഷ് ബാബു എന്നിവർ സംസാരിച്ചു.
രാജ്യം മതാത്മകതയിലേക്ക് മാറുന്നു: മന്ത്രി പി. രാജീവ്
01:06 AM May 30, 2023 | Deepika.com