മൂവാറ്റുപുഴ-പണ്ടപ്പിളളി-കുത്താട്ടുകുളം റോഡ് വികസനം: ലാന്‍ഡ് അക്വിസിഷന്‍ പ്രത്യേക ഓഫീസ് വേണമെന്ന്
01:03 AM May 30, 2023 | Deepika.com
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡിന്റെ വികസനം ധ്രുതഗതിയിലാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് ലാന്‍ഡ് അക്വിസിഷൻ ഓഫീസ് മൂവാറ്റുപുഴയിൽ ആരംഭിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം. എംസി റോഡിന് സമാന്തരമായി കടന്നുപോകുന്ന റോഡ് എറണാകുളം-തേക്കടി സംസ്ഥാന പാതയുടെ ഭാഗമാണ്. 20 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ റോഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് സർവേയർ ഉൾപ്പെടെയുള്ള ജീവനക്കാർ വേണം. ഇതിനായി പ്രത്യേക ഓഫീസും തുറക്കണം. രണ്ട് പതിറ്റാണ്ടിന് മുൻപ് സ്ഥാപിച്ച അതിർത്തി കല്ലുകളിൽ ഭൂരിഭാഗവും ഇന്നില്ല. പദ്ധതി പ്രാവർത്തികമാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനവും തുടരന്വേഷണവും വേണം. മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡ് യാഥാർഥ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.