കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 1740 വോട്ടർമാരാണുള്ളത്. രണ്ട് പോളിംഗ് ബൂത്തുകളുണ്ട്. ദേവസ്വം ബോർഡ് ഹൈസ്കൂളിലും എൻഎസ്എസ് കരയോഗം ഹാളിലുമാണ് പോളിംഗ് ബൂത്തുകൾ.
എൽഡിഎഫ് സ്ഥാനാർഥി അരുണ്‍ സി. ഗോവിന്ദ്, യുഡിഎഫ് സ്ഥാനാർഥി വിജിത്ത് വിജയൻ, എൻഡിഎ സ്ഥാനാർഥി ഉണ്ണികൃഷ്ണൻ മാങ്ങോട് എന്നിവരാണ് മത്സര രംഗത്തുള്ളത്. മൂന്നു പേരും സ്വന്തം പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സിറ്റിംഗ് വാർഡ് നിലനിർത്താനുള്ള പോരാട്ടത്തിലാണ് എൻഡിഎ. വാർഡ് പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും. കഴിഞ്ഞതവണ എൽഡിഎഫ് രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തുമായിരുന്നു. 21 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനാണ് ഭൂരിപക്ഷമുള്ളത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണതലത്തിൽ ചലനമുണ്ടാക്കാൻ പോകുന്നില്ല.
നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് ഇന്ന്
01:03 AM May 30, 2023 | Deepika.com