കോതമംഗലം: താലൂക്കിൽ ഉൾപ്പടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഇ-പോസ് മെഷീൻ തകരാറിനേതുടർന്ന് റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ കടകൾ തുറന്നപ്പോൾ മുതൽ ഉച്ചക്ക് അടയ്ക്കുംവരെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു.
വൈകുന്നേരം നാലിന് വീണ്ടും കട തുറന്നപ്പോൾ കുറച്ചു സമയത്തേക്ക് വിതരണം നടത്താനായി. അഞ്ചു മണിയോടെ പല കടകളിലും മെഷ്യൻ പണിമുടക്കി. മാസത്തിന്റെ അവസാന ദിവസങ്ങളായതോടെ റേഷൻ വാങ്ങാൻ കൂടുതൽ പേർ എത്തിതുടങ്ങിയതോടെയാണ് പ്രശ്നമുണ്ടായത്. കഴിഞ്ഞ മാസങ്ങളിലും അവസാന ദിവസങ്ങളിൽ റേഷൻ വിതരണം മുടങ്ങിയിരുന്നു.
ഇ-പോസ് മെഷീൻ തകരാർ ; റേഷൻ വിതരണം തടസപ്പെട്ടു
01:00 AM May 30, 2023 | Deepika.com