ടൂ​ർ​ഫെ​ഡ് ഹൈ​ജീ​നി​ക് ക​ഥേ കു​മ​ര​ക​ത്തും കൊ​ച്ചി​യി​ലും വ​ർ​ക്ക​ല​യി​ലും കൂ​ടി

12:07 AM May 30, 2023 | Deepika.com
കൊ​ല്ലം: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മാ​യ ടൂ​ർ​ഫെ​ഡി​ന്‍റെ ഹൈ​ജീ​നി​ക് ക​ഫേ കു​മ​ര​ക​ത്തും വ​ർ​ക്ക​ല​യി​ലും എ​റ​ണാ​കു​ള​ത്തും കൂ​ടി തു​ട​ങ്ങും. കൊ​ല്ലം അ​ഴീ​ക്ക​ലി​ൽ തു​ട​ങ്ങി​യ ക​ഫേ വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ചാ​യ, കാ​പ്പി, ശീ​ത​ള​പാ​നി​യ​ങ്ങ​ൾ, ഐ​സ്ക്രീ​മു​ക​ൾ, ഫ്രൂ​ട്ട് സ​ലാ​ഡ്, ക​പ്പ, മു​ള​ക് ഉ​ട​ച്ച​തു​പോ​ലെ​യു​ള്ള നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ, ച​ണ​ത്തി​ലും തു​ണി​യി​ലു​മു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ത ബാ​ഗു​ക​ൾ, തൊ​പ്പി​ക​ൾ, മ​റ​യൂ​ർ ശ​ർ​ക്ക​ര, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, തേ​ൻ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ക.
വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. വ​ർ​ക്ക​ല​യി​ൽ ഗ​സ്റ്റ് ഹൗ​സി​ലും താ​ജ് ഹോ​ട്ട​ലി​നും ഇ​ട​യി​ലാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ടൂ​ർ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ. ഗോ​പ​ൻ പ​റ​ഞ്ഞു. കു​മ​ര​ക​ത്ത് ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പ​ത്താ​ണ് സ്ഥ​ലം.
2500 മു​ത​ൽ 3000 രൂ​പ​വ​രെ വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​വു​ന്ന മു​റി​ക​ളും അ​ട​ങ്ങി​യ പ​ദ്ധ​ഥി​യാ​യി​രി​ക്കും ഇ​വി​ടെ. എ​റ​ണാ​കു​ള​ത്ത് ബോ​ട്ട് ജെ​ട്ടി കോം​പ്ല​ക്സി​ൽ വി​നോ​ജ​സ​ഞ്ചാ​ര ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​നു സ​മീ​പ​മാ​ണ് ക​ഫേ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി.