എരുമേലി: ചേനപ്പാടിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര മുതൽ രണ്ടുമൂന്നു തവണ ഭൂമിക്കടിയിൽനിന്ന് അസാധാരണമായ മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടു. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപേർ അറിയിച്ചു. ചേനപ്പാടി ലക്ഷം വീട് കോളനി ഭാഗത്ത് ഭൂമിക്കടിയിൽനിന്ന് തോട്ട പൊട്ടുന്നപോലെ വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഭീതിയിലായ നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി. ചിലർക്ക് കാലുകളിൽ തരിപ്പ് അനുഭവപ്പെട്ടു. എന്ത് പ്രതിഭാസമാണിതെന്ന് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഭൂമിക്കടിയിൽനിന്ന് മുഴക്കവും പ്രകമ്പനവും; ചേനപ്പാടിയിൽ പരിഭ്രാന്തി
11:27 PM May 29, 2023 | Deepika.com