കുമരകം: പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ അനുവദിച്ച കുമരകം ഗവണ്മെന്റ് നോര്‍ത്ത് എല്‍പി സ്കൂളിലെ മാതൃക പ്രീ സ്കൂള്‍ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിക്കും. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍ഥികൾക്കുള്ള സമ്മാനദാനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും.
തോമസ് ചാഴികാടന് എംപി, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു തുടങ്ങിയവര്‍ പ്രസംഗിക്കും.
കുമരകം നോര്‍ത്ത് മാതൃകാ പ്രീസ്കൂള്‍ ഉദ്ഘാടനം ഇന്ന്
10:53 PM May 29, 2023 | Deepika.com