ഗാന്ധിനഗർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച രണ്ടുപേർക്കു പരിക്കേറ്റു. മാന്നാനം സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആർപ്പൂക്കര വില്ലൂന്നി ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും വന്ന ടോറസ് ലോറി എതിർദിശയിൽനിന്നെത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ വീണ സ്കൂട്ടർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. സ്കൂട്ടറിന് പിന്നിലിരുന്ന ആളുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച രണ്ടുപേർക്കു പരിക്കേറ്റു
10:53 PM May 29, 2023 | Deepika.com