അതിരമ്പുഴ: സുതാര്യമായി പ്രവർത്തിക്കുന്ന അതിരമ്പുഴ സഹകരണ ബാങ്ക് കോട്ടയം ജില്ലയ്ക്ക് തന്നെ അഭിമാനമാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങിയ യുഡിഎഫ് പാനൽ ഈ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ഫിലിപ്പ് ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ. മൈക്കിൾ ജയിംസ്, ബിനു ചെങ്ങളം, കെ.പി. ദേവസ്യ, ഷബീർ ഷാജഹാൻ, പി.വി. മൈക്കിൾ, അഡ്വ. ജയ്സൺ ജോസഫ്, ജോറോയി പൊന്നാറ്റിൽ, തോമസ് പുതുശേേരി എന്നിവർ പ്രസംഗിച്ചു.
അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വലവിജയം നേടും: നാട്ടകം സുരേഷ്
10:53 PM May 29, 2023 | Deepika.com