കോട്ടയം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ എസ്പിസി കേഡറ്റുകള്‍ക്ക് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കേഡറ്റുകളെയാണ് ആദരിച്ചത്.
സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പുരസ്കാര വിതരണം നടത്തി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച അധ്യാപകരെയും ഈ വര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോണ്‍, എസ്ഐ ഡി. ജയകുമാര്‍ അധ്യാപകര്‍, എസ്പിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉന്നത വിജയം നേടിയ എസ്പിസി കേഡറ്റുകള്‍ക്ക് അനുമോദനം
10:53 PM May 29, 2023 | Deepika.com