പാലാ : പാലാ ടൗണിലെ ചുമട്ടു തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനെ ത്തുടർന്ന് അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.
ജില്ലാ ലേബര്‍ ഓഫീസര്‍ മിനോയ് ജയിംസിന്റെ മാധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ യൂണിയന് പ്രതിനിധികളായ ജോസ്കുട്ടി പൂവേലില്‍, കെ. ആര്. അജയ്, ടി. ആര്. വേണുഗോപാല്‍, കെ. ജി. മോന്‍സ്, ബാബു. കെ. ജോര്‍ജ്, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ഷാജഹാന്, വ്യാപാരി പ്രതിനിധികളായ വക്കച്ചന് മറ്റത്തില്‍, വി. സി. ജോസഫ്, ജോസ് ചെറുവള്ളി, ബാബു ചെറുവള്ളി, ജോണി തെക്കേല്‍, സനീഷ് ജോയ്, ചാക്കോച്ചന് കുത്തിവളച്ചേല്‍, ജയിസ് പോള്‍, ജോസ് എം. സി തുടങ്ങിയവര്‍ പങ്കെടുത്തു.
15% കൂലി വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ടു വര്‍ഷമാണ് എഗ്രിമെന്റ് കാലാവധി.
പ്രതിഭാ സംഗമം
രാമപുരം: പിഴക് ജയ്ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കടനാട് പഞ്ചായത്തില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്ന പ്രതിഭാ സംഗമം മാനത്തൂര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
കടനാട് പഞ്ചായത്തില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു എന്നി പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ 138 പ്രതിഭകളെയാണ് ആദരിച്ചത്. ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂര് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ജോസ് കെ. മാണി എംപി ആദരിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ മാണി സി. കാപ്പന് എംഎല്‍എ മെമന്റോ നല്കി ആദരിച്ചു. നൂറുശതമാനം വിജയം നേടിയ സെന്റ് സെബാസ്റ്റിന് ഹൈസ്കൂള്‍, സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, കുറുമണ്ണ് സെന്റ് ജോണ്‍സ് എന്നീ സ്കൂളുകളിലെ പ്രധാന അധ്യാപകരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു എന്നിവര്‍ പ്രസംഗിച്ചു.
പണിമുടക്ക് പിന്‍വലിച്ചു
10:47 PM May 29, 2023 | Deepika.com