കുറിച്ചിത്താനം: സീറോ മലബാര്‍ സഭയുടെ നിലനില്‍പ്പിന് കുടുംബ കൂട്ടായ്മ ശക്തിപ്പെടണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍. കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയില്‍ നടന്ന ഇടവക ദിനാഘോഷത്തിലും കുടുംബ കൂട്ടായ്മ വാര്‍ഷികാഘോഷത്തിനും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മ വളരാന്‍ കൂടുതല്‍ മക്കളുണ്ടാകണം. കൂട്ടായ്മകള്‍ തുല്യതയിലും ഐക്യത്തിലുമായിരിക്കണം. പരസ്പര സ്നേഹത്തിലും സഹകരണത്തിലും കുടുംബങ്ങള്‍ വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ അധ്യക്ഷത വഹിച്ചു. പാലാ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പലായി നിയമിതനായി റവ. ഡോ. മാത്യു പുന്നത്താനത്തുകുന്നേലിനെ യോഗത്തില്‍ ആദരിച്ചു.
ഫാ. മാത്യു കാവനാടിമലയില്‍, സിസ്റ്റര്‍ ഷൈനി ഡിഎസ്ടി, ടി.ജെ. മാത്യു താമരക്കാട്ട്, ജോഫി കുറ്റിക്കല്‍, സിബു മാണി മുളങ്ങാട്ടില്‍, ജോബി താവളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ യോഗത്തില്‍ ആദരിച്ചു.
കുടുംബക്കൂട്ടായ്മ ശക്തിപ്പെടണം: മോണ്‍. തടത്തിൽ
10:47 PM May 29, 2023 | Deepika.com