ആലങ്ങാട്: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് വയോധികൻ മരിച്ചു. പാനായിക്കുളം കളമത്തിൽ പരേതനായ വാസുവിന്റെ മകൻ രാജൻ (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ആലങ്ങാട് പുതിയ റോഡിൽ വച്ച് രാജന്റെ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: തങ്കമ്മ. മകൻ: അതുൽ കൃഷ്ണ. സഹോദരങ്ങൾ: ഉണ്ണി, ഉഷ.
ബൈക്ക് പോസ്റ്റിലിടിച്ച് വയോധികൻ മരിച്ചു
10:40 PM May 29, 2023 | Deepika.com