ഇടുക്കി: ജില്ലയിൽ താമസിക്കുന്ന ആധാർ ലഭ്യമായ 18 വയസിനു മുകളിൽ പ്രായമുളള എല്ലാവരും ആധാർ കാർഡ് പുതുക്കണം. ഇതിനായി ആധാർ കാർഡ്, പേര്, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുളള ആധാർ സേവന കേന്ദ്രം സന്ദർശിച്ചു ആധാർ പുതുക്കി ആധാറിന്റെ സാധുത ഉറപ്പാക്കണം.
പേര് തെളിയിക്കുന്നതിനായി ഇലക്ഷൻ ഐഡി, റേഷൻ കാർഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സർവീസ് പെൻഷൻ ഫോട്ടോ ഐഡി കാർഡ്, പാസ്പോർട്ട്, ഭിന്നശേഷി ഐഡി കാർഡ്, ട്രാൻസ്ജെൻഡർ ഐഡി കാർഡ് രേഖകൾ ഉപയോഗിക്കാം. മേൽവിലാസം തെളിയിക്കുന്നതിന് പാസ്പോർട്ട്, ഇലക്ഷൻ ഐഡി, റേഷൻ കാർഡ്, കിസാൻ ഫോട്ടോ പാസ്ബുക്ക്, ഭിന്നശേഷി ഐഡി കാർഡ്, സർവീസസ് ഫോട്ടോ ഐഡി കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ട്രാൻസ്ജെൻഡർ ഐഡി കാർഡ്, വൈദ്യുതി, പാചക വാതക കണക്ഷൻ, വാട്ടർ, ടെലഫോണ്‍, കെട്ടിട നികുതി ബില്ലുകൾ, രജിസ്ട്രേഡ് സെയിൽ എഗ്രിമെന്റ് എന്നീ രേഖകൾ ഉപയോഗിക്കാം. സംശയങ്ങൾക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 232 215.
കാന്‍സര്‍ നിര്‍ണയ ക്യാമ്പ്
നെടുങ്കണ്ടം: കാന്‍സര്‍ രോഗനിര്‍ണയ സൗജന്യ ക്യാമ്പ് ബാലഗ്രാം ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ആഭിമുഖ്യത്തില്‍ നാളെ നടക്കും. കോളജ് അങ്കണത്തില്‍ നടക്കുന്ന ക്യാമ്പിന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ 65 വയസില്‍ താഴെയും പുരുഷന്മാര് 30നും 65നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 60 പേര്‍ക്കാണ് അവസരം. ഫോൺ: 8921211950.
ആധാർ പുതുക്കണം
10:02 PM May 29, 2023 | Deepika.com