പി​​ക്ക​​പ് വാ​​നി​​ൽ കൊ​​ണ്ടു​​വ​​ന്ന ഇരുന്പു പൈ​​പ്പ് കെട്ടഴിഞ്ഞ് കാ​​റി​​നു​​ള്ളി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി

09:41 PM May 29, 2023 | Deepika.com
കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന അധ്യാപിക അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു

ക​​ടു​​ത്തു​​രു​​ത്തി: അ​​ശ്ര​​ദ്ധ​​മാ​​യി മി​​നി വാ​​നി​​ല്‍ കെ​​ട്ടി​​വ​​ച്ചു കൊ​​ണ്ടു​​വ​​ന്ന പൈ​​പ്പ് ഇ​​റ​​ക്ക​​ത്തി​​ല്‍ പു​​റ​​ത്തേ​​ക്കു തെ​​റി​​ച്ച് എ​​തി​​ര്‍​ദി​​ശ​​യി​​ല്‍​നി​​ന്നെ​​ത്തി​​യ കാ​​റി​​നു​​ള്ളി​​ലേ​​ക്കു ഇ​​ടി​​ച്ചു​​ക​​യ​​റി. കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന അധ്യാപിക അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.15 ഓ​​ടെ ആ​​പ്പാ​​ഞ്ചി​​റ മേ​​ല്‍​പ്പാ​​ല​​ത്തി​​ലാ​​ണ് അ​​പ​​ക​​ടം. തലയോല പ്പറന്പ് ഡിബി കോളജ് അധ്യാപി കയായ കീ​​ഴൂ​​ര്‍ മം​​ഗ​​ല​​ത്ത് വീ​​ട്ടി​​ല്‍ സി​​ത്താ​​ര (44) ആ​​ണ് പ​​രി​​ക്കേ​​ല്‍​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ട​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഭാ​​ഗ​​ത്തു​​നി​​ന്നു​​വ​​ന്ന മി​​നി വാ​​ന്‍ ആ​​പ്പാ​​ഞ്ചി​​റ റെ​​യി​​ല്‍​വേ മേ​​ല്‍​പാ​​ലം ഇ​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ കെ​​ട്ട​​ഴി​​ഞ്ഞ് വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​രു​​മ്പ് പൈ​​പ്പു​​ക​​ള്‍ മു​​ന്നി​​ലേ​​ക്കു തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഈ ​​സ​​മ​​യം എ​​തി​​ര്‍​ദി​​ശ​​യി​​ലൂ​​ടെ​​യെ​​ത്തി റോ​​ഡ് തി​​രി​​ഞ്ഞു പോ​​വു​​ക​​യാ​​യി​​രു​​ന്ന കാ​​റി​​ന്‍റെ സൈ​​ഡ് ഗ്ലാ​​സ് ത​​ക​​ര്‍​ത്തു പൈ​​പ്പു​​ക​​ൾ അ​​ക​​ത്തേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. കാ​​റി​​ന്‍റെ ഗ്ലാ​​സു​​ക​​ളും ഡോ​​റും സീ​​റ്റും ത​​ക​​ര്‍​ന്നു. ഇ​​ടി​​ച്ചു​​ക​​യ​​റി​​യ പൈ​​പ്പു​​ക​​ള്‍ എ​​ടു​​ത്ത് മാ​​റ്റി​​യ ശേ​​ഷ​​മാ​​ണ് കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന സി​​ത്താ​​ര​​യെ പു​​റ​​ത്തി​​റ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​ത്. അ​​പ​​ക​​ട​​ത്തെ തു​​ട​​ര്‍​ന്ന് ഓ​​ടി​​യെ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യ​​ത്.