തൊടുപുഴ: ഉത്തർപ്രദേശിലെ മഥുരയിൽ ജൂണ്‍ ഒന്നു മുതൽ നാലു വരെ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമംഗങ്ങൾ ഇന്നു യാത്ര തിരിക്കുമെന്ന് സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ജൂണിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി കേരളത്തിൽനിന്നു 167 പുരുഷ, വനിതാ കായികതാരങ്ങൾ മത്സരിക്കും.
പുരുഷവിഭാഗത്തെ മുൻ ദേശീയ ചാന്പ്യൻ ദിൽഷാദും വനിതാവിഭാഗത്തെ മലപ്പുറത്തുനിന്നുള്ള സുനീറയും നയിക്കും. ടീം മാനേജർമാരായി അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി റോഷിത്, കണ്ണൂരിൽനിന്നുള്ള അനിത എന്നിവരെ തെഞ്ഞെടുത്തു.
കഴിഞ്ഞ 35 വർഷമായി പുരുഷവിഭാഗത്തിലും 10 വർഷമായി വനിതാവിഭാഗത്തിലും കേരളത്തിനാണ് ചാന്പ്യൻ പട്ടം.
പത്രസമ്മേളനത്തിൽ ദേശീയ താരങ്ങളായ സുരേഷ് മാധവൻ, ശരത് കുമാർ എന്നിവർ പങ്കെടുത്തു.
ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ്
09:29 PM May 29, 2023 | Deepika.com