ല​ളി​ത ക​ലാ അ​ക്കാ​ദ​മി ദൃ​ശ്യ​ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

01:07 AM May 29, 2023 | Deepika.com
കൊ​ച്ചി: കേ​ര​ള ല​ളി​ത ക​ലാ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ദൃ​ശ്യ​ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ല്‍ വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​രാ​ജീ​വ് പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ ല​ളി​ത ക​ലാ അ​ക്കാ​ദ​മി​യു​ടെ 2022-23ലെ ​ഫെ​ല്ലോ​ഷി​പ്പു​ക​ളും സം​സ്ഥാ​ന ദൃ​ശ്യ​ക​ലാ പു​ര​സ്‌​കാ​ര​ങ്ങ​ളും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കും.
271 ക​ലാ​കാ​ര​രു​ടെ 374 ക​ലാ​സൃ​ഷ്ടി​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ടാ​കും. എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ക​ലാ കേ​ന്ദ്രം, ഫോ​ര്‍​ട്ട് കൊ​ച്ചി പെ​പ്പ​ര്‍ ഹൗ​സ്, കോ​ഴി​ക്കോ​ട് അ​ക്കാ​ദ​മി ആ​ര്‍​ട്ട് ഗാ​ല​റി, കാ​യം​കു​ളം ശ​ങ്ക​ര്‍ സ്മാ​ര​ക ദേ​ശീ​യ കാ​ര്‍​ട്ടൂ​ണ്‍ മ്യൂ​സി​യം ആ​ന്‍​ഡ് ആ​ര്‍​ട്ട് ഗാ​ല​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ക. 861 ക​ലാ​കാ​ര​രു​ടെ 3,519 സൃ​ഷ്ടി​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​യാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യെ ആ​ദ​രി​ക്കും. സാം​സ്‌​കാ​രി​ക കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്റ​ണി പ്ര​ദ​ര്‍​ശ​ന​ത്തി​ന്റെ കാ​റ്റ​ലോ​ഗ് പ്ര​കാ​ശ​നം ചെ​യ്യും. കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, എ​ഴു​ത്തു​കാ​ര​ന്‍ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും