കൊച്ചി: ഫിസാറ്റ് ടി 20 പ്രീമിയര്‍ ലീഗില്‍ തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. വിജയികള്‍ക്കുള്ള എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജ് ചെയര്മാന് പി.ആര്. ഷിമിത്ത് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ട്രോഫിയും ക്യാഷ് പ്രൈസും സോബേര്‍സ് ക്രിക്കറ്റ് അക്കാദമിക് പ്രിന്‍സിപ്പല്‍ ഡോ. മനോജ് ജോര്‍ജ് കൈമാറി.
ഫൈനല്‍ മത്സരത്തില്‍ സോബേര്‍സ് ക്രിക്കറ്റ് അക്കാദമിയെയാണ് തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ് പരാജയപ്പെടുത്തിയത്. 14 റണ്‍സിനായിരുന്നു ജയം. എറണാകുളം ആഗ്മേ ക്രിക്കറ്റ് ക്ലബും കൗണ്ടി ക്രിക്കറ്റ് ക്ലബും സഹകരിച്ചാണ് മത്സരങ്ങള്‍ ഒരുക്കിയത്.
ഫിസാറ്റ് ടി 20 പ്രീമിയര്‍ ലീഗ്: തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ് ജേതാക്കള്‍
01:07 AM May 29, 2023 | Deepika.com