കൊച്ചി: തൊഴിലാളികളുടെ സമഗ്ര വികസനത്തിന് സമൂഹത്തിന്റെ ശ്രദ്ധയും സജീവമായ പ്രവര്‍ത്തനവും അനിവാര്യമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കേരള ലേബര്‍ മൂവ്മെന്റും അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ട്രേഡ് യൂണിയന് അലയന്‍സും സംയുക്തമായ സംഘടിപ്പിച്ച തൊഴിലാളി മഹാ സമ്മേളനം തൃശൂര്‍ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘാത ശക്തി പ്രധാനപ്പെട്ടതാണെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുടിഎ ചെയര്മാന് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്മാന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തി.
തൊഴിലാളി പ്രവര്‍ത്തനത്തില്‍ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ട അഡ്വ. തമ്പാന് തോമസിന് ആചാര്യ ശ്രേഷ്ഠ പുരസ്കാരം ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സമ്മാനിച്ചു. കെഎല്‍എം പ്രസിഡന്റ് ബാബു തണ്ണിക്കോട്, ഡയറക്ടര്‍ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന് ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, സിബിസിഐ ലേബര്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റജീന, കെഎല്‍എം ജനറല്‍ സെക്രട്ടറി ജോസ് മാത്യു, തൃശൂര്‍ രൂപതാ ഡയറക്ടര്‍ ഫാ. പോള്‍ മാളിയമ്മാവ്, വനിതാ ഫോറം മോളി ജോബി, മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, തൃശൂര്‍ അതിരൂപതാ പ്രസിഡന്റ് ബിജു ചിറയത്ത്, സംസ്ഥാന സെക്രട്ടറി ഷിജോമോന്‍ മാത്യു, ജനറല്‍ കണ്‍വീനര്‍ ജോസ് മാടാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.സമ്മേളനത്തിനു മുന്നോടിയായി നടന്ന തൊഴിലാളി റാലി മുന്‍ പ്രസിഡന്റുമാരായ പി.എല്‍. ജോര്‍ജ് , സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ കെഎല്‍എം പ്രസിഡന്റ് ബാബു തണ്ണിക്കോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ സമഗ്ര വികസനത്തിന് സമൂഹത്തിന്റെ ശ്രദ്ധയും പ്രവര്‍ത്തനവും അനിവാര്യം: ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
01:07 AM May 29, 2023 | Deepika.com