ആ​ർ​ഡി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം: കേ​സെടുത്തു

01:02 AM May 29, 2023 | Deepika.com
തോ​പ്പും​പ​ടി: ഫോ​ർ​ട്ട്കൊ​ച്ചി ആ​ർ​ഡി ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ര​നെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്കെ​തി​രേ ഫോ​ർ​ട്ട്കൊ​ച്ചി പോ​ലീ​സ് കേ​സെ​ടു​ത്തു. ഭൂ​മി ത​രം മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ന​ൽ​കി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​തി​നാ​ണ് ഉ​ദ​യം​പേ​രൂ​ർ ക​ട​വി​ൽ തു​ള​സീ​ദാ​സ്(61)​നെ​തി​രെ കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​റ്റൊ​രു ക​ക്ഷി​യു​ടെ ആ​വ​ശ്യ​വു​മാ​യാ​ണ് ഇ​യാ​ൾ ഓ​ഫീ​സി​ലെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര​ൻ ഇ​ത് സം​ബ​ന്ധി​ച്ച് ഫോ​ർ​ട്ട്കൊ​ച്ചി സ​ബ് ക​ള​ക്ട​റോ​ട് പ​രാ​തി​പ്പെ​ടു​ക​യും സ​ബ് ക​ള​ക്ട​ർ വി​വ​രം പോ​ലീ​സി​നു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.