അരൂർ: കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു. അരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തൻ വീട്ടിൽ അന്നമ്മ(82) ആണ് മരിച്ചത്. അരൂർ പള്ളി ഭാഗത്തുനിന്ന് കെൽട്രോണ്‍ കണ്ട്രോൾസിന് തെക്ക് ഭാഗത്തേക്ക് ജോലിക്കായി ഓട്ടോക്ക് പോകവെയാണ് അപകടം ഉണ്ടായത്.
ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറവൂരിൽ നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്നു കാർ. ഭർത്താവ് ആന്റണി. മക്കൾ: റീന, സിസ്റ്റർ ലീന,നീന. മരുമക്കൾ: ജോസ്, ലോഷ് മോൻ.
വാക്ക് വിത്ത്
കമ്മീഷണര്‍
ഇന്ന്
കൊച്ചി: വാക്ക് വിത്ത് കമ്മീഷണര്‍ പരിപാടിയുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന് നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്ഥലങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും. രാവിലെ 6.30ന് പ്രഭാത നടത്തതോടൊപ്പമാണ് അദ്ദേഹം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളോട് ആശയ വിനിമയം നടത്തുന്നത്.
വടുതല, പച്ചാളം, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരം എന്നിവിടങ്ങളില്‍ കമ്മീഷണര്‍ സന്ദര്‍ശിക്കും.
കാറിടിച്ച് ഓട്ടോയിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു
01:02 AM May 29, 2023 | Deepika.com